📚 എല്ലാ പുസ്തകങ്ങളും

📖 സങ്കീർത്തനങ്ങൾ : അധ്യായം 140

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സങ്കീർത്തനങ്ങൾ : അധ്യായം 140 >>

സങ്കീർത്തനങ്ങൾ 140:1
[സംഗീതപ്രമാണിക്കു; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം.] യഹോവേ, ദുഷ്ടമനുഷ്യന്‍റെ കയ്യില്‍ നിന്നു എന്നെ വിടുവിച്ചു സാഹസക്കാരന്‍റെ പക്കല്‍നിന്നു എന്നെ പാലിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 140:2
അവര്‍ ഹൃദയത്തില്‍ അനര്‍ത്ഥങ്ങള്‍ നിരൂപിക്കുന്നു; അവര്‍ ഇടവിടാതെ യുദ്ധത്തിന്നു കൂട്ടം കൂടുന്നു;(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 140:3
അവര്‍ സര്‍പ്പംപോലെ തങ്ങളുടെ നാവുകളെ കൂര്‍പ്പിക്കുന്നു; അവരുടെ അധരങ്ങള്‍ക്കു കീഴെ അണലിവിഷം ഉണ്ടു. സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 140:4
യഹോവേ, ദുഷ്ടന്‍റെ കയ്യില്‍നിന്നു എന്നെ കാക്കേണമേ; സാഹസക്കാരന്‍റെ പക്കല്‍നിന്നു എന്നെ പാലിക്കേണമേ; അവര്‍ എന്‍റെ കാലടികളെ മറിച്ചുകളവാന്‍ ഭാവിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 140:5
ഗര്‍വ്വികള്‍ എനിക്കായി കണിയും കയറും മറെച്ചുവെച്ചിരിക്കുന്നു; വഴിയരികെ അവര്‍ വല വിരിച്ചിരിക്കുന്നു; അവര്‍ എനിക്കായി കുടുക്കുകള്‍ വെച്ചിരിക്കുന്നു. സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 140:6
നീ എന്‍റെ ദൈവം എന്നു ഞാന്‍ യഹോവയോടു പറഞ്ഞു; യഹോവേ, എന്‍റെ യാചനകളെ കേള്‍ക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 140:7
എന്‍റെ രക്ഷയുടെ ബലമായി കര്‍ത്താവായ യഹോവേ, യുദ്ധദിവസത്തില്‍ നീ എന്‍റെ തലയില്‍ ശിരസ്ത്രം ഇടുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 140:8
യഹോവേ, ദുഷ്ടന്‍റെ ആഗ്രഹങ്ങളെ നല്കരുതേ; നിഗളിച്ചുപോകാതിരിക്കേണ്ടതിന്നു അവന്‍റെ ദുരുപായം സാധിപ്പിക്കയും അരുതേ. സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 140:9
എന്നെ വളഞ്ഞിരിക്കുന്നവരുടെ തലയോ,--അവരുടെ അധരങ്ങളുടെ ദ്രോഹം അവരെ മൂടിക്കളയട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 140:10
തീക്കനല്‍ അവരുടെ മേല്‍ വീഴട്ടെ; അവന്‍ അവരെ തീയിലും എഴുന്നേല്‍ക്കാതവണ്ണം കുഴിയിലും ഇട്ടുകളയട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 140:11
വാവിഷ്ഠാണക്കാരന്‍ ഭൂമിയില്‍ നിലനില്‍ക്കയില്ല; സാഹസക്കാരനെ അനര്‍ത്ഥം നായാടി ഉന്മൂലനാശം വരുത്തും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 140:12
യഹോവ[46] പീഡിതന്‍റെ വ്യവഹാരവും ദരിദ്രന്മാരുടെ ന്യായവും നടത്തും എന്നു ഞാന്‍ അറിയുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 140:13
അതേ, നീതിമാന്മാര്‍ നിന്‍റെ നാമത്തിന്നു സ്തോത്രം ചെയ്യും; നേരുള്ളവര്‍ നിന്‍റെ സന്നിധിയില്‍ വസിക്കും.(Add Ref)|(Add Notes)