സങ്കീർത്തനങ്ങൾ 88:1
[ഒരു ഗീതം കോരഹ്പുത്രന്മാരുടെ ഒരു സങ്കിര്‍ത്തനം സംഗീത പ്രമാണിക്കു; മഹലത്ത് രാഗത്തില്‍ ;പ്രതിഗാനത്തിന്നായി;എസ്രാഹ്യനായ ഹേമാന്‍റെ ഒരു ധാനം.] എന്‍റെ രക്ഷയുടെ ദൈവമായ യഹോവേ, ഞാന്‍ രാവും പകലും തിരുസന്നിധിയില്‍ നിലവിളിക്കുന്നു;(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 88:2
എന്‍റെ പ്രാര്‍ത്ഥന നിന്‍റെ മുമ്പില്‍ വരുമാറാകട്ടെ; എന്‍റെ നിലവിളിക്കു ചെവി ചായിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 88:3
എന്‍റെ പ്രാണന്‍ കഷ്ടതകൊണ്ടു നിറെഞ്ഞിരിക്കുന്നു; എന്‍റെ ജീവന്‍ പാതാളത്തോടു സമീപിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 88:4
കുഴിയില്‍ ഇറങ്ങുന്നവരുടെ കൂട്ടത്തില്‍ എന്നെ എണ്ണിയിരിക്കുന്നു; ഞാന്‍ തുണയില്ലാത്ത മനുഷ്യനെപ്പോലെയാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 88:5
ശവക്കുഴിയില്‍ കിടക്കുന്ന ഹതന്മാരെപ്പോലെ എന്നെ മരിച്ചവരുടെ കൂട്ടത്തില്‍ ഉപേക്ഷിച്ചിരിക്കുന്നു; അവരെ നീ പിന്നെ ഓര്‍ക്കുംന്നില്ല; അവര്‍ നിന്‍റെ കയ്യില്‍നിന്നു അറ്റുപോയിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 88:6
നീ എന്നെ ഏറ്റവും താണ കുഴിയിലും ഇരുട്ടിലും ആഴങ്ങളിലും ഇട്ടിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 88:7
നിന്‍റെ ക്രോധം എന്‍റെമേല്‍ ഭാരമായിരിക്കുന്നു. നിന്‍റെ എല്ലാതിരകളുംകൊണ്ടു നീ എന്നെ വലെച്ചിരിക്കുന്നു. സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 88:8
എന്‍റെ പരിചയക്കാരെ നീ എന്നോടു അകറ്റി, എന്നെ അവര്‍ക്കും വെറുപ്പാക്കിയിരിക്കുന്നു; പുറത്തിറങ്ങുവാന്‍ കഴിയാതവണ്ണം എന്നെ അടെച്ചിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 88:9
എന്‍റെ കണ്ണു കഷ്ടതഹേതുവായി ക്ഷയിച്ചുപോകുന്നു; യഹോവേ, ഞാന്‍ ദിവസംപ്രതിയും നിന്നെ വിളിച്ചപേക്ഷിക്കയും എന്‍റെ കൈകളെ നിങ്കലേക്കു മലര്‍ത്തുകയും ചെയ്യുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 88:10
നീ മരിച്ചവര്‍ക്കും അത്ഭുതങ്ങള്‍ കാണിച്ചുകൊടുക്കുമോ? മൃതന്മാര്‍ എഴുന്നേറ്റു നിന്നെ സ്തുതിക്കുമോ? സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 88:11
ശവക്കുഴിയില്‍ നിന്‍റെ ദയയെയും വിനാശത്തില്‍ നിന്‍റെ വിശ്വസ്തതയെയും വര്‍ണ്ണിക്കുമോ?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 88:12
അന്ധകാരത്തില്‍ നിന്‍റെ അത്ഭുതങ്ങളും വിസ്മൃതിയുള്ള ദേശത്തു നിന്‍റെ നീതയും വെളിപ്പെടുമോ?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 88:13
എന്നാല്‍ യഹോവേ, ഞാന്‍ നിന്നോടു നിലവിളിക്കുന്നു; രാവിലെ എന്‍റെ പ്രാര്‍ത്ഥന തിരുസന്നിധിയില്‍ വരുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 88:14
യഹോവേ, നീ എന്‍റെ പ്രാണനെ തള്ളിക്കളയുന്നതെന്തിന്നു? നിന്‍റെ മുഖത്തെ എനിക്കു മറെച്ചുവെക്കുന്നതും എന്തിന്നു?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 88:15
ബാല്യംമുതല്‍ ഞാന്‍ അരിഷ്ടനും മരിപ്പാറായവനും ആകുന്നു; ഞാന്‍ നിന്‍റെ ഘോരത്വങ്ങളെ സഹിച്ചു വലഞ്ഞിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 88:16
നിന്‍റെ ഉഗ്രകോപം എന്‍റെ മീതെ കവിഞ്ഞിരിക്കുന്നു; നിന്‍റെ ഘോരത്വങ്ങള്‍ എന്നെ സംഹരിച്ചിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 88:17
അവ ഇടവിടാതെ വെള്ളംപോലെ എന്നെ ചുറ്റുന്നു; അവ ഒരുപോലെ എന്നെ വളയുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 88:18
സ്നേഹിതനെയും കൂട്ടാളിയെയും നീ എന്നോടകറ്റിയിരിക്കുന്നു; എന്‍റെ പരിചയക്കാര്‍ അന്ധകാരമത്രേ.(Add Ref)|(Add Notes)