സങ്കീർത്തനങ്ങൾ 142:1
[ദാവീദിന്‍റെ ഒരു ധ്യാനം; അവന്‍ ഗുഹയില്‍ ആയിരുന്നപ്പോള്‍ കഴിച്ച പ്രാര്‍ത്ഥന.] ഞാന്‍ യഹോവയോടു ഉറക്കെ നിലവിളിക്കുന്നു; ഞാന്‍ ഉച്ചത്തില്‍ യഹോവയോടു യാചിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 142:2
അവന്‍റെ സന്നിധിയില്‍ ഞാന്‍ എന്‍റെ സങ്കടം പകരുന്നു; എന്‍റെ കഷ്ടത ഞാന്‍ അവനെ ബോധിപ്പിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 142:3
എന്‍റെ ആത്മാവു എന്‍റെ ഉള്ളില്‍ വിഷാദിച്ചിരിക്കുമ്പോള്‍ നീ എന്‍റെ പാതയെ അറിയുന്നു. ഞാന്‍ നടക്കുന്ന പാതയില്‍ അവര്‍ എനിക്കു ഒരു കണി ഒളിച്ചുവെച്ചിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 142:4
വലത്തോട്ടു നോക്കി കാണേണമേ; എന്നെ അറിയുന്നവന്‍ ആരുമില്ലല്ലോ. ശരണം എനിക്കു പോയ്പോയിരിക്കുന്നു; എന്‍റെ പ്രാണന്നു വേണ്ടി ആരും കരുതുന്നില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 142:5
യഹോവേ, ഞാന്‍ നിന്നോടു നിലവിളിച്ചു; നീ എന്‍റെ സങ്കേതവും ജീവനുള്ളവരുടെ ദേശത്തു എന്‍റെ ഓഹരിയും ആകുന്നു എന്നു ഞാന്‍ പറഞ്ഞു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 142:6
എന്‍റെ നിലവിളിക്കു ചെവി തരേണമേ. ഞാന്‍ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു; എന്നെ ഉപദ്രവിക്കുന്നവര്‍ എന്നിലും ബലവാന്മാരാകയാല്‍ അവരുടെ കയ്യില്‍നിന്നു എന്നെ വിടുവിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 142:7
ഞാന്‍ നിന്‍റെ നാമത്തിന്നു സ്തോത്രം ചെയ്യേണ്ടതിന്നു എന്‍റെ പ്രാണനെ കാരാഗൃഹത്തില്‍നിന്നു പുറപ്പെടുവിക്കേണമേ; നീ എന്നോടു ഉപകാരം ചെയ്തിരിക്കയാല്‍ നീതിമാന്മാര്‍ എന്‍റെ ചുറ്റം വന്നുകൂടും.(Add Ref)|(Add Notes)