📚 എല്ലാ പുസ്തകങ്ങളും

📖 സങ്കീർത്തനങ്ങൾ : അധ്യായം 64

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സങ്കീർത്തനങ്ങൾ : അധ്യായം 64 >>

സങ്കീർത്തനങ്ങൾ 64:1
[സംഗീതപ്രമാണിക്കു: ദാവീദിന്‍റെ ഒരു സങ്കിര്‍ത്തനം] ദൈവമേ, എന്‍റെ സങ്കടത്തില്‍ ഞാന്‍ കഴിക്കുന്ന അപേക്ഷ കേള്‍ക്കേണമേ; ശത്രുഭയത്തില്‍നിന്നു എന്‍റെ ജീവനെ പാലിക്കേണമേ;(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 64:2
ദുഷ്കര്‍മ്മികളുടെ ഗൂഢാലോചനയിലും നീതികേടു പ്രവര്‍ത്തിക്കുന്നവരുടെ കലഹത്തിലും ഞാന്‍ അകപ്പെടാതവണ്ണം എന്നെ മറെച്ചു കൊള്ളേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 64:3
അവര്‍ തങ്ങളുടെ നാവിനെ വാള്‍പോലെ മൂര്‍ച്ചയാക്കുന്നു; നിഷ്കളങ്കനെ ഒളിച്ചിരുന്നു എയ്യേണ്ടതിന്നു(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 64:4
അവര്‍ കൈപ്പുള്ള വാക്കായ അസ്ത്രം തൊടുക്കയും ശങ്കിക്കാതെ പെട്ടെന്നു അവനെ എയ്തുകളകയും ചെയ്യുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 64:5
ദുഷ്കാര്യത്തില്‍ അവര്‍ തങ്ങളെ തന്നേ ഉറപ്പിക്കുന്നു; ഒളിച്ചു കണിവേക്കുവാന്‍ തമ്മില്‍ പറഞ്ഞൊക്കുന്നു; നമ്മെ ആര്‍ കാണും എന്നു അവര്‍ പറയുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 64:6
അവര്‍ ദ്രോഹസൂത്രങ്ങളെ കണ്ടുപിടിക്കുന്നു; നമുക്കു ഒരു സൂക്ഷ്മസൂത്രം സാധിച്ചുപോയി എന്നു പറയുന്നു; ഓ‍രോരുത്തന്‍റെ അന്തരംഗവും ഹൃദയവും അഗാധം തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 64:7
എന്നാല്‍ ദൈവം അവരെ എയ്യും; അമ്പുകൊണ്ടു അവര്‍ പെട്ടന്നു മുറിവേലക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 64:8
അങ്ങനെ സ്വന്തനാവു അവര്‍ക്കും വിരോധമായിരിക്കയാല്‍ അവര്‍ ഇടറിവീഴുവാന്‍ ഇടയാകും; അവരെ കാണുന്നവരൊക്കെയും തല കുലുക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 64:9
അങ്ങനെ സകലമനുഷ്യരും ഭയപ്പെട്ടു ദൈവത്തിന്‍റെ പ്രവൃത്തിയെ പ്രസ്താവിക്കും; അവന്‍റെ പ്രവൃത്തിയെ അവര്‍ ചിന്തിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 64:10
നീതിമാന്‍ യഹോവയില്‍ ആനന്ദിച്ചു അവനെ ശരണമാക്കും; ഹൃദയപരമാര്‍ത്ഥികള്‍ എല്ലാവരും പുകഴും. (സംഗീതപ്രമാണിക്കു ഒരു സങ്കീര്‍ത്തനം; ദാവീദിന്‍റെ ഒരു ഗീതം.)(Add Ref)|(Add Notes)