സങ്കീർത്തനങ്ങൾ 84:1
[സംഗീതപ്രമാണിക്കു:ഗഥ്യരാഗത്തില്‍ ;കോരഹ്പുത്രന്മാരുടെ ഒരു സങ്കിര്‍ത്തനം.] സൈന്യങ്ങളുടെ യഹോവേ, തിരുനിവാസം എത്ര മനോഹരം!(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 84:2
എന്‍റെ ഉള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ഛിച്ചു മോഹിച്ചുപോകുന്നു. എന്‍റെ ഹൃദയവും എന്‍റെ മാംസവും ജീവനുള്ള ദൈവത്തെ നോക്കി ഘോഷിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 84:3
കുരികില്‍ ഒരു വീടും, മീവല്‍പക്ഷി കുഞ്ഞുങ്ങള്‍ക്കു ഒരു കൂടും കണ്ടെത്തിയിരിക്കുന്നു; എന്‍റെ രാജാവും എന്‍റെ ദൈവവുമായ സൈന്യങ്ങളുടെ യഹോവേ, നിന്‍റെ യാഗ പീഠങ്ങളെ തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 84:4
നിന്‍റെ ആലയത്തില്‍ വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ ; അവര്‍ നിന്നെ നിത്യം സ്തുതിച്ചുകൊണ്ടിരിക്കും. സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 84:5
ബലം നിന്നില്‍ ഉള്ള മനുഷ്യന്‍ ഭാഗ്യവാന്‍ ; ഇങ്ങിനെയുള്ളവരുടെ മനസ്സില്‍ സീയോനിലേക്കുള്ള പെരുവഴികള്‍ ഉണ്ടു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 84:6
കണ്ണുനീര്‍ താഴ്വരയില്‍കൂടി കടക്കുമ്പോള്‍ അവര്‍ അതിനെ ജലാശയമാക്കിത്തീര്‍ക്കുംന്നു. മുന്മഴയാല്‍ അതു അനുഗ്രഹപൂര്‍ണ്ണമായ്തീരുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 84:7
അവര്‍ മേലക്കുമേല്‍ ബലം പ്രാപിക്കുന്നു; എല്ലാവരും സീയോനില്‍ ദൈവസന്നിധിയില്‍ ചെന്നെത്തുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 84:8
സൈന്യങ്ങളുടെ ദൈവമായ യഹോവേ, എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ; യാക്കോബിന്‍റെ ദൈവമേ, ചെവിക്കൊള്ളേണമേ. സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 84:9
ഞങ്ങളുടെ പരിചയായ ദൈവമേ, നോക്കേണമേ; നിന്‍റെ അഭിഷിക്തന്‍റെ മുഖത്തെ കടാക്ഷിക്കേണമേ;(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 84:10
നിന്‍റെ പ്രാകാരങ്ങളില്‍ കഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തെക്കാള്‍ ഉത്തമമല്ലോ; ദുഷ്ടന്മാരുടെ കൂടാരങ്ങളില്‍ പാര്‍ക്കുന്നതിനെക്കാള്‍ എന്‍റെ ദൈവത്തിന്‍റെ ആലയത്തില്‍ വാതില്‍ കാവല്‍ക്കാരനായിരിക്കുന്നതു എനിക്കു ഏറെ ഇഷ്ടം.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 84:11
യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; യഹോവ[46] കൃപയും മഹത്വവും നലകുന്നു; നേരോടെ നടക്കുന്നവര്‍ക്കും അവന്‍ ഒരു നന്മയും മുടക്കുകയില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 84:12
സൈന്യങ്ങളുടെ യഹോവേ, നിന്നില്‍ ആശ്രയിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ . (സംഗീതപ്രമാണിക്കു; കോരഹ് പുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം.)(Add Ref)|(Add Notes)