സങ്കീർത്തനങ്ങൾ 94:1
പ്രതികാരത്തിന്‍റെ ദൈവമായ യഹോവേ, പ്രതികാരത്തിന്‍റെ ദൈവമേ, പ്രകാശിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 94:2
ഭൂമിയുടെ ന്യായാധിപതിയേ എഴുന്നേല്‍ക്കേണമേ; ഡംഭികള്‍ക്കു നീ പ്രതികാരം ചെയ്യേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 94:3
യഹോവേ, ദുഷ്ടന്മാര്‍ എത്രത്തോളം, ദുഷ്ടന്മാര്‍ എത്രത്തോളം ഘോഷിച്ചുല്ലസിക്കും?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 94:4
അവര്‍ ശകാരിച്ചു ധാര്‍ഷ്ട്യം സംസാരിക്കുന്നു; നീതികേടു പ്രവര്‍ത്തിക്കുന്ന ഏവരും വമ്പു പറയുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 94:5
യഹോവേ, അവര്‍ നിന്‍റെ ജനത്തെ തകര്‍ത്തുകളയുന്നു; നിന്‍റെ അവകാശത്തെ പീഡിപ്പിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 94:6
അവര്‍ വിധവയെയും പരദേശിയെയും കൊല്ലുന്നു; അനാഥന്മാരെ അവര്‍ ഹിംസിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 94:7
യഹോവ[46] കാണുകയില്ല എന്നും യാക്കോബിന്‍റെ ദൈവം ഗ്രഹിക്കയില്ലെന്നും അവര്‍ പറയുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 94:8
ജനത്തില്‍ മൃഗപ്രായരായവരേ, ചിന്തിച്ചുകൊള്‍വിന്‍ ; ഭോഷന്മാരേ, നിങ്ങള്‍ക്കു എപ്പോള്‍ ബുദ്ധിവരും?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 94:9
ചെവിയെ നട്ടവന്‍ കേള്‍ക്കയില്ലയോ? കണ്ണിനെ നിര്‍മ്മിച്ചവന്‍ കാണുകയില്ലയോ?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 94:10
ജാതികളെ ശിക്ഷിക്കുന്നവന്‍ ശാസിക്കയില്ലയോ? അവന്‍ മനുഷ്യര്‍ക്കും ജ്ഞാനം ഉപദേശിച്ചുകൊടുക്കുന്നില്ലയോ?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 94:11
മനുഷ്യരുടെ വിചാരങ്ങളെ മായ എന്നു യഹോവ[46] അറിയുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 94:12
യഹോവേ, ദുഷ്ടന്നു കുഴി കുഴിക്കുവോളം അനര്‍ത്ഥദിവസത്തില്‍ നീ അവനെ വിശ്രമിപ്പിക്കേണ്ടതിന്നു(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 94:13
നീ ശിക്ഷിക്കയും നിന്‍റെ ന്യായപ്രമാണം നീ ഉപദേശിക്കയും ചെയ്യുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 94:14
യഹോവ[46] തന്‍റെ ജനത്തെ തള്ളിക്കളകയില്ല; തന്‍റെ അവകാശത്തെ കൈവിടുകയുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 94:15
ന്യായവിധി നീതിയിലേക്കു തിരിഞ്ഞുവരും; പരമാര്‍ത്ഥഹൃദയമുള്ളവരൊക്കെയും അതിനോടു യോജിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 94:16
ദുഷ്കര്‍മ്മികളുടെ നേരെ ആര്‍ എനിക്കു വേണ്ടി എഴുന്നേലക്കും? നീതികേടു പ്രവര്‍ത്തിക്കുന്നവരോടു ആര്‍ എനിക്കു വേണ്ടി എതിര്‍ത്തുനിലക്കും?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 94:17
യഹോവ[46] എനിക്കു സഹായമായിരുന്നില്ലെങ്കില്‍ എന്‍റെ പ്രാണന്‍ വേഗം മൌനവാസം ചെയ്യുമായിരുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 94:18
എന്‍റെ കാല്‍ വഴുതുന്നു എന്നു ഞാന്‍ പറഞ്ഞപ്പോള്‍ യഹോവേ, നിന്‍റെ ദയ എന്നെ താങ്ങി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 94:19
എന്‍റെ ഉള്ളിലെ വിചാരങ്ങളുടെ ബഹുത്വത്തില്‍ നിന്‍റെ ആശ്വാസങ്ങള്‍ എന്‍റെ പ്രാണനെ തണുപ്പിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 94:20
നിയമത്തിന്നു വിരോധമായി കഷ്ടത നിര്‍മ്മിക്കുന്ന ദുഷ്ടസിംഹാസനത്തിന്നു നിന്നോടു സഖ്യത ഉണ്ടാകുമോ?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 94:21
നീതിമാന്‍റെ പ്രാണന്നു വിരോധമായി അവര്‍ കൂട്ടംകൂടുന്നു; കുറ്റമില്ലാത്ത രക്തത്തെ അവര്‍ ശിക്ഷെക്കു വിധിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 94:22
എങ്കിലും യഹോവ[46] എനിക്കു ഗോപുരവും എന്‍റെ ശരണശൈലമായ എന്‍റെ ദൈവവും ആകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 94:23
അവന്‍ അവരുടെ നീതികേടു അവരുടെമേല്‍ തന്നേ വരുത്തും; അവരുടെ ദുഷ്ടതയില്‍ തന്നേ അവരെ സംഹരിക്കും; നമ്മുടെ ദൈവമായ യഹോവ[46] അവരെ സംഹരിച്ചുകളയും.(Add Ref)|(Add Notes)