📚 എല്ലാ പുസ്തകങ്ങളും

📖 സങ്കീർത്തനങ്ങൾ : അധ്യായം 37

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സങ്കീർത്തനങ്ങൾ : അധ്യായം 37 >>

സങ്കീർത്തനങ്ങൾ 37:1
[ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം.] ദുഷ്പ്രവൃത്തിക്കാരുടെ നിമിത്തം നീ മുഷിയരുതു; നീതികേടു ചെയ്യുന്നവരോടു അസൂയപ്പെടുകയുമരുതു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 37:2
അവര്‍ പുല്ലുപോലെ വേഗത്തില്‍ ഉണങ്ങി പച്ചച്ചെടിപോലെ വാടിപ്പോകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 37:3
യഹോവയില്‍ ആശ്രയിച്ചു നന്മചെയ്ക; ദേശത്തു പാര്‍ത്തു വിശ്വസ്തത ആചരിക്ക.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 37:4
യഹോവയില്‍ തന്നേ രസിച്ചുകൊള്‍ക; അവന്‍ നിന്‍റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 37:5
നിന്‍റെ വഴി യഹോവയെ ഭരമേല്പിക്ക; അവനില്‍ തന്നേ ആശ്രയിക്ക; അവന്‍ അതു നിര്‍വ്വഹിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 37:6
അവന്‍ നിന്‍റെ നീതിയെ പ്രഭാതംപോലെയും നിന്‍റെ ന്യായത്തെ മദ്ധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 37:7
യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്നു അവന്നായി പ്രത്യാശിക്ക; കാര്യസാധ്യം പ്രാപിക്കുന്നവനെയും ദുരുപായം പ്രയോഗിക്കുന്നവനെയും കുറിച്ചു നീ മുഷിയരുതു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 37:8
കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക; മുഷിഞ്ഞു പോകരുതു; അതു ദോഷത്തിന്നു ഹേതുവാകേയുള്ളു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 37:9
ദുഷ്പ്രവൃത്തിക്കാര്‍ ഛേദിക്കപ്പെടും; യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 37:10
കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടന്‍ ഇല്ല; നീ അവന്‍റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 37:11
എന്നാല്‍ സൌമ്യതയുള്ളവര്‍ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയില്‍ അവര്‍ ആനന്ദിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 37:12
ദുഷ്ടന്‍ നീതിമാന്നു ദോഷം നിരൂപിക്കുന്നു; അവന്‍റെ നേരെ അവന്‍ പല്ലു കടിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 37:13
കര്‍ത്താവു അവനെ നോക്കി ചിരിക്കും; അവന്‍റെ ദിവസം വരുന്നു എന്നു അവന്‍ കാണുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 37:14
എളിയവനെയും ദരിദ്രനെയും വീഴിപ്പാനും സന്മാര്‍ഗ്ഗികളെ കൊല്ലുവാനും ദുഷ്ടന്മാര്‍ വാളൂരി വില്ലു കുലെച്ചിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 37:15
അവരുടെ വാള്‍ അവരുടെ ഹൃദയത്തില്‍ തന്നേ കടക്കും; അവരുടെ വില്ലുകള്‍ ഒടിഞ്ഞുപോകും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 37:16
അനേകദുഷ്ടന്മാര്‍ക്കുംള്ള സമൃദ്ധിയെക്കാള്‍ നീതിമാന്നുള്ള അല്പം ഏറ്റവും നല്ലതു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 37:17
ദുഷ്ടന്മാരുടെ ഭുജങ്ങള്‍ ഒടിഞ്ഞുപോകും; എന്നാല്‍ നീതിമാന്മാരെ യഹോവ[46] താങ്ങും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 37:18
യഹോവ[46] നിഷ്കളങ്കന്മാരുടെ നാളുകളെ അറിയുന്നു; അവരുടെ അവകാശം ശാശ്വതമായിരിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 37:19
ദുഷ്കാലത്തു അവര്‍ ലജ്ജിച്ചു പോകയില്ല; ക്ഷാമകാലത്തു അവര്‍ തൃപ്തരായിരിക്കും,(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 37:20
എന്നാല്‍ ദുഷ്ടന്മാര്‍ നശിച്ചുപോകും; യഹോവയുടെ ശത്രുക്കള്‍ പുല്പുറത്തിന്‍റെ ഭംഗിപോലേയുള്ളു; അവര്‍ ക്ഷയിച്ചുപോകും; പുകപോലെ ക്ഷയിച്ചുപോകും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 37:21
ദുഷ്ടന്‍ വായ്പ വാങ്ങുന്നു തിരികെ കൊടുക്കുന്നില്ല; നീതിമാനോ കൃപാലുവായി ദാനം ചെയ്യുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 37:22
അവനാല്‍ അനുഗ്രഹിക്കപ്പെട്ടവര്‍ ഭൂമിയെ കൈവശമാക്കും. അവനാല്‍ ശപിക്കപ്പെട്ടവരോ ഛേദിക്കപ്പെടും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 37:23
ഒരു മനുഷ്യന്‍റെ വഴിയില്‍ പ്രസാദം തോന്നിയാല്‍ യഹോവ[46] അവന്‍റെ ഗമനം സ്ഥിരമാക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 37:24
അവന്‍ വീണാലും നിലംപരിചാകയില്ല; യഹോവ[46] അവനെ കൈ പിടിച്ചു താങ്ങുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 37:25
ഞാന്‍ ബാലനായിരുന്നു, വൃദ്ധനായിത്തീര്‍ന്നു; നീതിമാന്‍ തുണയില്ലാതിരിക്കുന്നതും അവന്‍റെ സന്തതി ആഹാരം ഇരക്കുന്നതും ഞാന്‍ കണ്ടിട്ടില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 37:26
അവന്‍ നിത്യം കൃപാലുവായി വായ്പ കൊടുക്കുന്നു; അവന്‍റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 37:27
ദോഷം വിട്ടൊഴിഞ്ഞു ഗുണം ചെയ്ക; എന്നാല്‍ നീ സദാകാലം സുഖമായി വസിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 37:28
യഹോവ[46] ന്യായപ്രിയനാകുന്നു; തന്‍റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല; അവര്‍ എന്നേക്കും പരിപാലിക്കപ്പെടുന്നു; ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 37:29
നീതിമാന്മാര്‍ ഭൂമിയെ അവകാശമാക്കി എന്നേക്കും അതില്‍ വസിക്കും;(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 37:30
നീതിമാന്‍റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു; അവന്‍റെ നാവു ന്യായം സംസാരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 37:31
തന്‍റെ ദൈവത്തിന്‍റെ ന്യായപ്രമാണം അവന്‍റെ ഹൃദയത്തില്‍ ഉണ്ടു; അവന്‍റെ കാലടികള്‍ വഴുതുകയില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 37:32
ദുഷ്ടന്‍ നീതിമാന്നായി പതിയിരുന്നു, അവനെ കൊല്ലുവാന്‍ നോക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 37:33
യഹോവ[46] അവനെ അവന്‍റെ കയ്യില്‍ വിട്ടുകൊടുക്കയില്ല; ന്യായവിസ്താരത്തില്‍ അവനെ കുറ്റംവിധിക്കയുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 37:34
യഹോവെക്കായി പ്രത്യാശിച്ചു അവന്‍റെ വഴി പ്രമാണിച്ചു നടക്ക; എന്നാല്‍ ഭൂമിയെ അവകാശമാക്കുവാന്‍ അവന്‍ നിന്നെ ഉയര്‍ത്തും; ദുഷ്ടന്മാര്‍ ഛേദിക്കപ്പെടുന്നതു നീ കാണും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 37:35
ദുഷ്ടന്‍ പ്രബലനായിരിക്കുന്നതും; സ്വദേശികമായ പച്ചവൃക്ഷംപോലെ തഴെക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ടു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 37:36
ഞാന്‍ പിന്നെ അതിലെ പോയപ്പോള്‍ അവന്‍ ഇല്ല; ഞാന്‍ അന്വേഷിച്ചു, അവനെ കണ്ടതുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 37:37
നിഷ്കളങ്കനെ കുറിക്കൊള്ളുക; നേരുള്ളവനെ നോക്കിക്കൊള്‍ക; സമാധാനപുരുഷന്നു സന്തതി ഉണ്ടാകും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 37:38
എന്നാല്‍ അതിക്രമക്കാര്‍ ഒരുപോലെ മുടിഞ്ഞുപോകും; ദുഷ്ടന്മാരുടെ സന്താനം ഛേദിക്കപ്പെടും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 37:39
നീതിമാന്മാരുടെ രക്ഷ യഹോവയിങ്കല്‍നിന്നു വരുന്നു; കഷ്ടകാലത്തു അവന്‍ അവരുടെ ദുര്‍ഗ്ഗം ആകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 37:40
യഹോവ[46] അവരെ സഹായിച്ചു വിടുവിക്കുന്നു; അവര്‍ അവനില്‍ ആശ്രയിക്കകൊണ്ടു അവന്‍ അവരെ ദുഷ്ടന്മാരുടെ കയ്യില്‍നിന്നു വിടുവിച്ചു രക്ഷിക്കുന്നു.(Add Ref)|(Add Notes)