സങ്കീർത്തനങ്ങൾ 109:1
[സംഗീതപ്രമാണിക്കു; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം.] എന്‍റെ പുകഴ്ചയായ ദൈവമേ, മൌനമായിരിക്കരുതേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 109:2
ദുഷ്ടന്‍റെ വായും വഞ്ചകന്‍റെ വായും എന്‍റെ നേരെ തുറന്നിരിക്കുന്നു; ഭോഷകുള്ള നാവുകൊണ്ടു അവര്‍ എന്നോടു സംസാരിച്ചിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 109:3
അവര്‍ ദ്വേഷവാക്കുകള്‍കൊണ്ടു എന്നെ വളഞ്ഞു കാരണംകൂടാതെ എന്നോടു പൊരുതിയിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 109:4
എന്‍റെ സ്നേഹത്തിന്നു പകരം അവര്‍ വൈരം കാണിക്കുന്നു; ഞാനോ പ്രാര്‍ത്ഥന ചെയ്തുകൊണ്ടിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 109:5
നന്മെക്കു പകരം തിന്മയും സ്നേഹത്തിന്നു പകരം ദ്വേഷവും അവര്‍ എന്നോടു കാണിച്ചിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 109:6
നീ അവന്‍റെമേല്‍ ഒരു ദുഷ്ടനെ നിയമിക്കേണമേ; എതിരാളി അവന്‍റെ വലത്തുഭാഗത്തു നില്‍ക്കട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 109:7
അവനെ വിസ്തരിക്കുമ്പോള്‍ അവന്‍ കുറ്റക്കാരനെന്നു തെളിയട്ടെ; അവന്‍റെ പ്രാര്‍ത്ഥന പാപമായി തീരട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 109:8
അവന്‍റെ നാളുകള്‍ ചുരുങ്ങിപ്പോകട്ടെ; അവന്‍റെ സ്ഥാനം മറ്റൊരുത്തന്‍ ഏല്‍ക്കട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 109:9
അവന്‍റെ മക്കള്‍ അനാഥരും അവന്‍റെ ഭാര്യ വിധവയും ആയി തീരട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 109:10
അവന്‍റെ മക്കള്‍ അലഞ്ഞു തെണ്ടിനടക്കട്ടെ. തങ്ങളുടെ ശൂന്യഭവനങ്ങളെ വിട്ടു ഇരന്നു നടക്കട്ടെ;(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 109:11
കടക്കാരന്‍ അവന്നുള്ളതൊക്കെയും കൊണ്ടു പോകട്ടെ; അന്യജാതിക്കാര്‍ അവന്‍റെ പ്രയത്നഫലം കൊള്ളയിടട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 109:12
അവന്നു ദയ കാണിപ്പാന്‍ ആരും ഉണ്ടാകരുതേ; അവന്‍റെ അനാഥരോടു ആര്‍ക്കും കൃപ തോന്നരുതേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 109:13
അവന്‍റെ സന്തതി മുടിഞ്ഞുപോകട്ടെ; അടുത്ത തലമുറയില്‍ തന്നേ അവരുടെ പേര്‍ മാഞ്ഞു പോകട്ടെ;(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 109:14
അവന്‍റെ പിതാക്കന്മാരുടെ അകൃത്യം യഹോവ[46] ഓര്‍ക്കുംമാറാകട്ടെ; അവന്‍റെ അമ്മയുടെ പാപം മാഞ്ഞുപോകയുമരുതേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 109:15
അവ എല്ലായ്പോഴും യഹോവയുടെ മുമ്പാകെ ഇരിക്കട്ടെ; അവരുടെ ഓര്‍മ്മ അവന്‍ ഭൂമിയില്‍നിന്നു ഛേദിച്ചുകളയേണ്ടതിന്നു തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 109:16
അവന്‍ ദയ കാണിപ്പാന്‍ മറന്നുകളഞ്ഞുവല്ലോ; എളിയവനെയും ദരിദ്രനെയും മനംതകര്‍ന്നവനെയും മരണപര്യന്തം ഉപദ്രവിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 109:17
ശാപം അവന്നു പ്രിയമായിരുന്നു; അതു അവന്നു ഭവിച്ചു; അനുഗ്രഹം അവന്നു അപ്രിയമായിരുന്നു; അതു അവനെ വിട്ടകന്നു പോയി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 109:18
അവന്‍ വസ്ത്രംപോലെ ശാപം ധരിച്ചു; അതു വെള്ളംപോലെ അവന്‍റെ ഉള്ളിലും എണ്ണപോലെ അവന്‍റെ അസ്ഥികളിലും ചെന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 109:19
അതു അവന്നു പുതെക്കുന്ന വസ്ത്രംപോലെയും നിത്യം അരെക്കു കെട്ടുന്ന കച്ചപോലെയും ഇരിക്കട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 109:20
ഇതു എന്‍റെ എതിരാളികള്‍ക്കും എനിക്കു വിരോധമായി ദോഷം പറയുന്നവര്‍ക്കും യഹോവ[46] കൊടുക്കുന്ന പ്രതിഫലം ആകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 109:21
നീയോ കര്‍ത്താവായ യഹോവേ, നിന്‍റെ നാമത്തിന്നടുത്തവണ്ണം എന്നോടു ചെയ്യേണമേ; നിന്‍റെ ദയ നല്ലതാകകൊണ്ടു എന്നെ വിടുവിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 109:22
ഞാന്‍ അരിഷ്ടനും ദരിദ്രനും ആകുന്നു; എന്‍റെ ഹൃദയം എന്‍റെ ഉള്ളില്‍ മുറിഞ്ഞിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 109:23
ചാഞ്ഞുപോകുന്ന നിഴല്‍പോലെ ഞാന്‍ കടന്നുപോകുന്നു; ഒരു വെട്ടുക്കിളിയെപ്പോലെ എന്നെ ചാടിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 109:24
എന്‍റെ മുഴങ്കാലുകള്‍ ഉപവാസംകൊണ്ടു വിറെക്കുന്നു. എന്‍റെ ദേഹം പുഷ്ടിവിട്ടു ക്ഷയിച്ചിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 109:25
ഞാന്‍ അവര്‍ക്കും ഒരു നിന്ദയായ്തീര്‍ന്നിരിക്കുന്നു; എന്നെ കാണുമ്പോള്‍ അവര്‍ തല കുലുക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 109:26
എന്‍റെ ദൈവമായ യഹോവേ, എന്നെ സഹായിക്കേണമേ; നിന്‍റെ ദയെക്കു തക്കവണ്ണം എന്നെ രക്ഷിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 109:27
യഹോവേ, ഇതു നിന്‍റെ കൈ എന്നും നീ ഇതു ചെയ്തു എന്നും അവര്‍ അറിയേണ്ടതിന്നു തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 109:28
അവര്‍ ശപിക്കട്ടെ; നീയോ അനുഗ്രഹിക്കേണമേ; അവര്‍ എതിര്‍ക്കുമ്പോള്‍ ലജ്ജിച്ചുപോകട്ടെ; അടിയനോ സന്തോഷിക്കും;(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 109:29
എന്‍റെ എതിരാളികള്‍ നിന്ദ ധരിക്കും; പുതെപ്പു പുതെക്കുംപോലെ അവര്‍ ലജ്ജ പുതെക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 109:30
ഞാന്‍ എന്‍റെ വായ്കൊണ്ടു യഹോവയെ അത്യന്തം സ്തുതിക്കും; അതേ, ഞാന്‍ പുരുഷാരത്തിന്‍റെ നടുവില്‍ അവനെ പുകഴ്ത്തും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 109:31
അവന്‍ എളിയവനെ ശിക്ഷെക്കു വിധിക്കുന്നവരുടെ കയ്യില്‍നിന്നു രക്ഷിപ്പാന്‍ അവന്‍റെ വലത്തുഭാഗത്തു നില്ക്കുന്നു.(Add Ref)|(Add Notes)