📚 എല്ലാ പുസ്തകങ്ങളും

📖 സങ്കീർത്തനങ്ങൾ : അധ്യായം 63

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സങ്കീർത്തനങ്ങൾ : അധ്യായം 63 >>

സങ്കീർത്തനങ്ങൾ 63:1
[ ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം അവന്‍ യെഹൂദാമരുഭൂമിയില്‍ ഇരിക്കും കാലത്തു ചമെച്ചതു.] ദൈവമേ, നീ എന്‍റെ ദൈവം; അതികാലത്തേ ഞാന്‍ നിന്നെ അന്വേഷിക്കും; വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്തു എന്‍റെ ഉള്ളം നിനക്കായി ദാഹിക്കുന്നു; എന്‍റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 63:2
അങ്ങനെ നിന്‍റെ ബലവും മഹത്വവും കാണേണ്ടതിന്നു ഞാന്‍ വിശുദ്ധമന്ദിരത്തില്‍ നിന്നെ നോക്കിയിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 63:3
നിന്‍റെ ദയ ജീവനെക്കാള്‍ നല്ലതാകുന്നു; എന്‍റെ അധരങ്ങള്‍ നിന്നെ സ്തുതിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 63:4
എന്‍റെ ജീവകാലം ഒക്കെയും ഞാന്‍ അങ്ങനെ നിന്നെ വാഴ്ത്തും; നിന്‍റെ നാമത്തില്‍ ഞാന്‍ എന്‍റെ കൈകളെ മലര്‍ത്തും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 63:5
എന്‍റെ കിടക്കയില്‍ നിന്നെ ഓ‍ര്‍ക്കയും ഞാന്‍ രാത്രിയാമങ്ങളില്‍ നിന്നെ ധ്യാനിക്കയും ചെയ്യുമ്പോള്‍(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 63:6
എന്‍റെ പ്രാണന്നു മജ്ജയും മേദസ്സുംകൊണ്ടു എന്നപോലെ തൃപ്തിവരുന്നു; എന്‍റെ വായ് സന്തോഷമുള്ള അധരങ്ങളാല്‍ നിന്നെ സ്തുതിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 63:7
നീ എനിക്കു സഹായമായിത്തീര്‍ന്നുവല്ലോ; നിന്‍റെ ചിറകിന്‍ നിഴലില്‍ ഞാന്‍ ഘോഷിച്ചാനന്ദിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 63:8
എന്‍റെ ഉള്ളം നിന്നോടു പറ്റിയിരിക്കുന്നു; നിന്‍റെ വലങ്കൈ എന്നെ താങ്ങുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 63:9
എന്നാല്‍ അവര്‍ സ്വന്തനാശത്തിന്നായി എനിക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നു; അവര്‍ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങിപ്പോകും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 63:10
അവരെ വാളിന്‍റെ ശക്തിക്കു ഏല്പിക്കും; കുറുനരികള്‍ക്കു അവര്‍ ഇരയായ്തീരും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 63:11
എന്നാല്‍ രാജാവു ദൈവത്തില്‍ സന്തോഷിക്കും അവന്‍റെ നാമത്തില്‍ സത്യം ചെയ്യുന്നവനെല്ലാം പുകഴും; എങ്കിലും ഭോഷകു പറയുന്നവരുടെ വായ് അടഞ്ഞുപോകും. (സംഗീതപ്രമാണിക്കു; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം.)(Add Ref)|(Add Notes)