സങ്കീർത്തനങ്ങൾ 3:1
[ദാവീദ് തന്‍റെ മകനായ അബ്ശാലോമിന്‍റെ മുന്പില്‍ നിന്നു ഓടിപ്പോയപ്പോള്‍ പാടിയ ഒരു സങ്കിര്‍ത്തനം] യഹോവേ, എന്‍റെ വൈരികള്‍ എത്ര പെരുകിയിരിക്കുന്നു! എന്നോടു എതിര്‍ക്കുംന്നവര്‍ അനേകര്‍ ആകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 3:2
അവന്നു ദൈവത്തിങ്കല്‍ രക്ഷയില്ല എന്നു എന്നെക്കുറിച്ചു പലരും പറയുന്നു. സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 3:3
നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്‍റെ മഹത്വവും എന്‍റെ തല ഉയര്‍ത്തുന്നവനും ആകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 3:4
ഞാന്‍ യഹോവയോടു ഉച്ചത്തില്‍ നിലവിളിക്കുന്നു; അവന്‍ തന്‍റെ വിശുദ്ധപര്‍വ്വതത്തില്‍നിന്നു ഉത്തരം അരുളുകയും ചെയ്യുന്നു സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 3:5
ഞാന്‍ കിടന്നുറങ്ങി; യഹോവ[46] എന്നെ താങ്ങുകയാല്‍ ഉണര്‍ന്നുമിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 3:6
എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന ആയിരം ആയിരം ജനങ്ങളെ ഞാന്‍ ഭയപ്പെടുകയില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 3:7
യഹോവേ, എഴുന്നേല്‍ക്കേണമേ; എന്‍റെ ദൈവമേ, എന്നെ രക്ഷിക്കേണമേ. നീ എന്‍റെ ശത്രുക്കളെ ഒക്കെയും ചെകിട്ടത്തടിച്ചു; നീ ദുഷ്ടന്മാരുടെ പല്ലു തകര്‍ത്തുകളഞ്ഞു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 3:8
രക്ഷ യഹോവെക്കുള്ളതാകുന്നു; നിന്‍റെ അനുഗ്രഹം നിന്‍റെ ജനത്തിന്മേല്‍ വരുമാറാകട്ടെ. സേലാ.(Add Ref)|(Add Notes)