📚 എല്ലാ പുസ്തകങ്ങളും

📖 സങ്കീർത്തനങ്ങൾ : അധ്യായം 32

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സങ്കീർത്തനങ്ങൾ : അധ്യായം 32 >>

സങ്കീർത്തനങ്ങൾ 32:1
[ ദാവീദിന്‍റെ ഒരു സങ്കിര്‍ത്തനം] ലംഘനം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയവന്‍ ഭാഗ്യവാന്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 32:2
യഹോവ[46] അകൃത്യം കണക്കിടാതെയും ആത്മാവില്‍ കപടം ഇല്ലാതെയും ഇരിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 32:3
ഞാന്‍ മിണ്ടാതെയിരുന്നപ്പോള്‍ നിത്യമായ ഞരക്കത്താല്‍ എന്‍റെ അസ്ഥികള്‍ ക്ഷയിച്ചുപോയി;(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 32:4
രാവും പകലും നിന്‍റെ കൈ എന്‍റെമേല്‍ ഭാരമായിരുന്നു; എന്‍റെ മജ്ജ വേനല്‍ക്കാലത്തിലെ ഉഷ്ണത്താല്‍ എന്നപോലെ വറ്റിപ്പോയി. സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 32:5
ഞാന്‍ എന്‍റെ പാപം നിന്നോടറിയിച്ചു; എന്‍റെ അകൃത്യം മറെച്ചതുമില്ല എന്‍റെ ലംഘനങ്ങളെ യഹോവയോടു ഏറ്റു പറയും എന്നു ഞാന്‍ പറഞ്ഞു; അപ്പോള്‍ നീ എന്‍റെ പാപത്തിന്‍റെ കുറ്റം ക്ഷമിച്ചുതന്നു. സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 32:6
ഇതുനിമിത്തം ഓ‍രോ ഭക്തനും കണ്ടെത്താകുന്ന കാലത്തു നിന്നോടു പ്രാര്‍ത്ഥിക്കും; പെരുവെള്ളം കവിഞ്ഞുവരുമ്പോള്‍ അതു അവന്‍റെ അടുക്കലോളം എത്തുകയില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 32:7
നീ എനിക്കു മറവിടമാകുന്നു; നീ എന്നെ കഷ്ടത്തില്‍നിന്നു സൂക്ഷിക്കും; രക്ഷയുടെ ഉല്ലാസഘോഷം കൊണ്ടു നീ എന്നെ ചുറ്റിക്കൊള്ളും. സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 32:8
ഞാന്‍ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാന്‍ നിന്‍റെമേല്‍ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 32:9
നിങ്ങള്‍ ബുദ്ധിയില്ലാത്ത കുതിരയെയും കോവര്‍കഴുതയെയുംപോലെ ആകരുതു; അവയുടെ ചമയങ്ങളായ കടിഞ്ഞാണും മുഖപ്പട്ടയും കൊണ്ടു അവയെ അടക്കിവരുന്നു; അല്ലെങ്കില്‍ അവ നിനക്കു സ്വാധീനമാകയില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 32:10
ദുഷ്ടന്നു വളരെ വേദനകള്‍ ഉണ്ടു; യഹോവയില്‍ ആശ്രയിക്കുന്നവനെയോ ദയ ചുറ്റിക്കൊള്ളും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 32:11
നീതിമാന്മാരേ, യഹോവയില്‍ സന്തോഷിച്ചാനന്ദിപ്പിന്‍ ; ഹൃദയപരമാര്‍ത്ഥികള്‍ എല്ലാവരുമായുള്ളോരേ, ഘോഷിച്ചുല്ലസിപ്പിന്‍ .(Add Ref)|(Add Notes)