📚 എല്ലാ പുസ്തകങ്ങളും

📖 സങ്കീർത്തനങ്ങൾ : അധ്യായം 143

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സങ്കീർത്തനങ്ങൾ : അധ്യായം 143 >>

സങ്കീർത്തനങ്ങൾ 143:1
[ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം.] യഹോവേ, എന്‍റെ പ്രാര്‍ത്ഥന കേട്ടു, എന്‍റെ യാചനകള്‍ക്കു ചെവിതരേണമേ; നിന്‍റെ വിശ്വസ്തതയാലും നീതിയാലും എനിക്കുത്തരമരുളേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 143:2
അടിയനെ ന്യായവിസ്താരത്തില്‍ പ്രവേശിപ്പിക്കരുതെ; ജീവനുള്ളവന്‍ ആരും തിരുസന്നിധിയില്‍ നീതിമാനാകയില്ലല്ലോ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 143:3
ശത്രു എന്‍റെ പ്രാണനെ ഉപദ്രവിച്ചിരിക്കുന്നു; അവന്‍ എന്നെ നിലത്തിട്ടു തകര്‍ത്തിരിക്കുന്നു; പണ്ടേ മരിച്ചവരെപ്പോലെ അവന്‍ എന്നെ ഇരുട്ടില്‍ പാര്‍പ്പിച്ചിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 143:4
ആകയാല്‍ എന്‍റെ മനം എന്‍റെ ഉള്ളില്‍ വിഷാദിച്ചിരിക്കുന്നു; എന്‍റെ ഹൃദയം എന്‍റെ ഉള്ളില്‍ സ്തംഭിച്ചിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 143:5
ഞാന്‍ പണ്ടത്തെ നാളുകളെ ഓ‍ര്‍ക്കുംന്നു; നിന്‍റെ സകലപ്രവൃത്തികളെയും ഞാന്‍ ധ്യാനിക്കുന്നു; നിന്‍റെ കൈകളുടെ പ്രവൃത്തിയെ ഞാന്‍ ചിന്തിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 143:6
ഞാന്‍ എന്‍റെ കൈകളെ നിങ്കലേക്കു മലര്‍ത്തുന്നു; വരണ്ട നിലംപോലെ എന്‍റെ പ്രാണന്‍ നിനക്കായി ദാഹിക്കുന്നു. സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 143:7
യഹോവേ, വേഗം എനിക്കു ഉത്തരമരുളേണമേ; എന്‍റെ ആത്മാവു കാംക്ഷിക്കുന്നു. ഞാന്‍ കുഴിയില്‍ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാന്‍ നിന്‍റെ മുഖത്തെ എനിക്കു മറെക്കരുതേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 143:8
രാവിലെ നിന്‍റെ ദയ എന്നെ കേള്‍ക്കുമാറാക്കേണമേ; ഞാന്‍ നിന്നില്‍ ആശ്രയിക്കുന്നുവല്ലോ; ഞാന്‍ നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ; ഞാന്‍ എന്‍റെ ഉള്ളം നിങ്കലേക്കു ഉയര്‍ത്തുന്നുവല്ലോ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 143:9
യഹോവേ, എന്‍റെ ശത്രുക്കളുടെ കയ്യില്‍നിന്നു എന്നെ വിടുവിക്കേണമേ; നിന്‍റെ അടുക്കല്‍ ഞാന്‍ മറവിന്നായി വരുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 143:10
നിന്‍റെ ഇഷ്ടം ചെയ്‍വാന്‍ എന്നെ പഠിപ്പിക്കേണമേ. നീ എന്‍റെ ദൈവമാകുന്നുവല്ലോ; നിന്‍റെ നല്ല ആത്മാവു നേര്‍ന്നിലത്തില്‍ എന്നെ നടത്തുമാറാകട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 143:11
യഹോവേ, നിന്‍റെ നാമംനിമിത്തം എന്നെ ജീവിപ്പിക്കേണമേ; നിന്‍റെ നീതിയാല്‍ എന്‍റെ പ്രാണനെ കഷ്ടതയില്‍നിന്നു ഉദ്ധരിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 143:12
നിന്‍റെ ദയയാല്‍ എന്‍റെ ശത്രുക്കളെ സംഹരിക്കേണമേ; എന്‍റെ പ്രാണനെ പീഡിപ്പിക്കുന്നവരെ ഒക്കെയും നശിപ്പിക്കേണമേ; ഞാന്‍ നിന്‍റെ ദാസന്‍ ആകുന്നുവല്ലോ.(Add Ref)|(Add Notes)