📚 എല്ലാ പുസ്തകങ്ങളും

📖 സങ്കീർത്തനങ്ങൾ : അധ്യായം 149

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സങ്കീർത്തനങ്ങൾ : അധ്യായം 149 >>

സങ്കീർത്തനങ്ങൾ 149:1
യഹോവയെ സ്തുതിപ്പിന്‍ . യഹോവയെ സ്തുതിപ്പിന്‍ ; യഹോവേക്കു പുതിയോരു പാട്ടും ഭക്തന്മാരുടെ സഭയില്‍ അവന്‍റെ സ്തുതിയും പാടുവിന്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 149:2
യിസ്രായേല്‍ തന്നെ ഉണ്ടാക്കിയവനില്‍ സന്തോഷിക്കട്ടെ; സീയോന്‍റെ മക്കള്‍ തങ്ങളുടെ രാജാവില്‍ ആനന്ദിക്കട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 149:3
അവര്‍ നൃത്തം ചെയ്തുകൊണ്ടു അവന്‍റെ നാമത്തെ സ്തുതിക്കട്ടെ; തപ്പിനോടും കിന്നരത്തോടും കൂടെ അവന്നു കീര്‍ത്തനം ചെയ്യട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 149:4
യഹോവ[46] തന്‍റെ ജനത്തില്‍ പ്രസാദിക്കുന്നു; താഴ്മയുള്ളവരെ അവന്‍ രക്ഷകൊണ്ടു അലങ്കരിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 149:5
ഭക്തന്മാര്‍ മഹത്വത്തില്‍ ആനന്ദിക്കട്ടെ; അവര്‍ തങ്ങളുടെ ശയ്യകളില്‍ ഘോഷിച്ചുല്ലസിക്കട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 149:6
അവരുടെ വായില്‍ ദൈവത്തിന്‍റെ പുകഴ്ചകളും അവരുടെ കയ്യില്‍ ഇരുവായ്ത്തലയുള്ള വാളും ഉണ്ടായിരിക്കട്ടെ. ജാതികള്‍ക്കു പ്രതികാരവും വംശങ്ങള്‍ക്കു ശിക്ഷയും നടത്തേണ്ടതിന്നും(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 149:7
അവരുടെ രാജാക്കന്മാരെ ചങ്ങലകളാലും അവരുടെ പ്രഭുക്കന്മാരെ ഇരിമ്പുവിലങ്ങുകളാലും ബന്ധിക്കേണ്ടതിന്നും(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 149:8
എഴുതിയിരിക്കുന്ന വിധി അവരുടെമേല്‍ നടത്തേണ്ടതിന്നും തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 149:9
അതു അവന്‍റെ സര്‍വ്വഭക്തന്മാര്‍ക്കും ബഹുമാനം ആകുന്നു.(Add Ref)|(Add Notes)