📚 എല്ലാ പുസ്തകങ്ങളും

📖 സങ്കീർത്തനങ്ങൾ : അധ്യായം 106

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സങ്കീർത്തനങ്ങൾ : അധ്യായം 106 >>

സങ്കീർത്തനങ്ങൾ 106:1
യഹോവയെ സ്തുതിപ്പിന്‍ ; യഹോവെക്കു സ്തോത്രം ചെയ്‍വിന്‍ ; അവന്‍ നല്ലവനല്ലോ; അവന്‍റെ ദയ എന്നേക്കും ഉള്ളതു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:2
യഹോവയുടെ വീര്യപ്രവൃത്തികളെ ആര്‍ വര്‍ണ്ണിക്കും? അവന്‍റെ സ്തുതിയെ ഒക്കെയും ആര്‍ വിവരിക്കും?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:3
ന്യായത്തെ പ്രമാണിക്കുന്നവരും എല്ലായ്പോഴും നീതി പ്രവര്‍ത്തിക്കുന്നവനും ഭാഗ്യവാന്മാര്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:4
യഹോവേ, നീ തിരഞ്ഞെടുത്തവരുടെ നന്മ ഞാന്‍ കാണേണ്ടതിന്നും നിന്‍റെ ജനത്തിന്‍റെ സന്തോഷത്തില്‍ സന്തോഷിക്കേണ്ടതിന്നും നിന്‍റെ അവകാശത്തോടുകൂടെ പുകഴേണ്ടതിന്നും(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:5
നിന്‍റെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഓ‍ര്‍ത്തു, നിന്‍റെ രക്ഷകൊണ്ടു എന്നെ സന്ദര്‍ശിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:6
ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ പാപം ചെയ്തു; ഞങ്ങള്‍ അകൃത്യവും ദുഷ്ടതയും പ്രവര്‍ത്തിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:7
ഞങ്ങളുടെ പിതാക്കന്മാര്‍ മിസ്രയീമില്‍വെച്ചു നിന്‍റെ അത്ഭുതങ്ങളെ ഗ്രഹിക്കാതെയും നിന്‍റെ മഹാദയയെ ഓ‍ര്‍ക്കാതെയും കടല്‍ക്കരയില്‍ . ചെങ്കടല്‍ക്കരയില്‍വെച്ചു തന്നേ മത്സരിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:8
എന്നിട്ടും അവന്‍ തന്‍റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന്നു തന്‍റെ നാമംനിമിത്തം അവരെ രക്ഷിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:9
അവന്‍ ചെങ്കടലിനെ ശാസിച്ചു, അതു ഉണങ്ങിപ്പോയി; അവന്‍ അവരെ മരുഭൂമിയില്‍കൂടി എന്നപോലെ ആഴിയില്‍കൂടി നടത്തി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:10
അവന്‍ പകയന്‍റെ കയ്യില്‍നിന്നു അവരെ രക്ഷിച്ചു; ശത്രുവിന്‍റെ കയ്യില്‍നിന്നു അവരെ വീണ്ടെടുത്തു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:11
വെള്ളം അവരുടെ വൈരികളെ മൂടിക്കളഞ്ഞു; അവരില്‍ ഒരുത്തനും ശേഷിച്ചില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:12
അവര്‍ അവന്‍റെ വചനങ്ങളെ വിശ്വസിച്ചു; അവന്നു സ്തുതിപാടുകയും ചെയ്തു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:13
എങ്കിലും അവര്‍ വേഗത്തില്‍ അവന്‍റെ പ്രവൃത്തികളെ മറന്നു; അവന്‍റെ ആലോചനെക്കു കാത്തിരുന്നതുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:14
മരുഭൂമിയില്‍വെച്ചു അവര്‍ ഏറ്റവും മോഹിച്ചു; നിര്‍ജ്ജനപ്രദേശത്തു അവര്‍ ദൈവത്തെ പരീക്ഷിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:15
അവര്‍ അപേക്ഷിച്ചതു അവന്‍ അവര്‍ക്കുകൊടുത്തു; എങ്കിലും അവരുടെ പ്രാണന്നു ക്ഷയം അയച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:16
പാളയത്തില്‍വെച്ചു അവര്‍ മോശെയോടും യഹോവയുടെ വിശുദ്ധനായ അഹരോനോടും അസൂയപ്പെട്ടു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:17
ഭൂമി പിളര്‍ന്നു ദാഥാനെ വിഴുങ്ങി; അബീരാമിന്‍റെ കൂട്ടത്തെയും മൂടിക്കളഞ്ഞു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:18
അവരുടെ കൂട്ടത്തില്‍ തീ കത്തി; അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:19
അവര്‍ ഹോരേബില്‍വെച്ചു ഒരു കാളക്കുട്ടിയെ ഉണ്ടാക്കി; വാര്‍ത്തുണ്ടാക്കിയ വിഗ്രഹത്തെ നമസ്കരിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:20
ഇങ്ങനെ അവര്‍ തങ്ങളുടെ മഹത്വമായവനെ പുല്ലു തിന്നുന്ന കാളയോടു സദ്രശനാക്കി തീര്‍ത്തു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:21
മിസ്രയീമില്‍ വലിയ കാര്യങ്ങളും ഹാമിന്‍റെ ദേശത്തു അത്ഭുതപ്രവൃത്തികളും(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:22
ചെങ്കടലിങ്കല്‍ ഭയങ്കരകാര്യങ്ങളും ചെയ്തവനായി തങ്ങളുടെ രക്ഷിതാവായ ദൈവത്തെ അവര്‍ മറന്നുകളഞ്ഞു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:23
ആകയാല്‍ അവരെ നശിപ്പിക്കുമെന്നു അവന്‍ അരുളിച്ചെയ്തു; അവന്‍റെ വൃതനായ മോശെ കോപത്തെ ശമിപ്പിപ്പാന്‍ അവന്‍റെ സന്നിധിയില്‍ പിളര്‍പ്പില്‍ നിന്നില്ലെങ്കില്‍ അവന്‍ അവരെ നശിപ്പിച്ചുകളയുമായിരുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:24
അവര്‍ മനോഹരദേശത്തെ നിരസിച്ചു; അവന്‍റെ വചനത്തെ വിശ്വസിച്ചതുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:25
അവര്‍ തങ്ങളുടെ കൂടാരങ്ങളില്‍വെച്ചു പിറുപിറുത്തു; യഹോവയുടെ വചനം കേള്‍ക്കാതെയിരുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:26
അതുകൊണ്ടു അവന്‍ : മരുഭൂമിയില്‍ അവരെ വീഴിക്കുമെന്നും അവരുടെ സന്തതിയെ ജാതികളുടെ ഇടയില്‍ നശിപ്പിക്കുമെന്നും(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:27
അവരെ ദേശങ്ങളില്‍ ചിതറിച്ചുകളയുമെന്നും അവര്‍ക്കു വിരോധമായി തന്‍റെ കൈ ഉയര്‍ത്തി സത്യംചെയ്തു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:28
അനന്തരം അവര്‍ ബാല്‍പെയോരിനോടു ചേര്‍ന്നു; പ്രേതങ്ങള്‍ക്കുള്ള ബലികളെ തിന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:29
അങ്ങനെ അവര്‍ തങ്ങളുടെ ക്രിയകളാല്‍ അവനെ കോപിപ്പിചു,പെട്ടെന്നു ഒരു ബാധ അവര്‍ക്കു തട്ടി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:30
അപ്പോള്‍ ഫീനെഹാസ് എഴുന്നേറ്റു ശിക്ഷ നടത്തി; ബാധ നിര്‍ത്തലാകയും ചെയ്തു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:31
അതു എന്നേക്കും തലമുറതലമുറയായി അവന്നു നീതിയായിഎണ്ണിയിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:32
മെരീബാവെള്ളത്തിങ്കലും അവര്‍ അവനെ കോപിപ്പിച്ചു; അവരുടെനിമിത്തം മോശെക്കും ദോഷം ഭവിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:33
അവര്‍ അവന്‍റെ മനസ്സിനെ കോപിപ്പിച്ചതുകൊണ്ടു അവന്‍ അധരങ്ങളാല്‍ അവിവേകം സംസാരിച്ചുപോയി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:34
യഹോവ[46] തങ്ങളോടു നശിപ്പിപ്പാന്‍ കല്പിച്ചതുപോലെ അവര്‍ ജാതികളെ നശിപ്പിച്ചില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:35
അവര്‍ ജാതികളോടു ഇടകലര്‍ന്നു അവരുടെ പ്രവൃത്തികളെ പഠിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:36
അവരുടെ വിഗ്രഹങ്ങളെയും സേവിച്ചു; അവ അവര്‍ക്കൊരു കണിയായി തീര്‍ന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:37
തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അവര്‍ ഭൂതങ്ങള്‍ക്കു ബലികഴിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:38
അവര്‍ കുറ്റമില്ലാത്ത രക്തം, പുത്രീപുത്രന്മാരുടെ രക്തം തന്നേ ചൊരിഞ്ഞു; അവരെ അവര്‍ കനാന്യവിഗ്രഹങ്ങള്‍ക്കു ബലികഴിച്ചു, ദേശം രക്തപാതകംകൊണ്ടു അശുദ്ധമായ്തീര്‍ന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:39
ഇങ്ങനെ അവര്‍ തങ്ങളുടെ ക്രിയകളാല്‍ മലിനപ്പെട്ടു, തങ്ങളുടെ കര്‍മ്മങ്ങളാല്‍ പരസംഗം ചെയ്തു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:40
അതുകൊണ്ടു യഹോവയുടെ കോപം തന്‍റെ ജനത്തിന്‍റെ നേരെ ജ്വലിച്ചു; അവന്‍ തന്‍റെ അവകാശത്തെ വെറുത്തു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:41
അവന്‍ അവരെ ജാതികളുടെ കയ്യില്‍ ഏല്പിച്ചു; അവരെ പകെച്ചവര്‍ അവരെ ഭരിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:42
അവരുടെ ശത്രുക്കള്‍ അവരെ ഞെരുക്കി; അവര്‍ അവര്‍ക്കും കീഴടങ്ങേണ്ടിവന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:43
പലപ്പോഴും അവന്‍ അവരെ വിടുവിച്ചു; എങ്കിലും അവര്‍ തങ്ങളുടെ ആലോചനയാല്‍ അവനോടു മത്സരിച്ചു; തങ്ങളുടെ അകൃത്യംനിമിത്തം അധോഗതിപ്രാപിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:44
എന്നാല്‍ അവരുടെ നിലവിളി കേട്ടപ്പോള്‍ അവന്‍ അവരുടെ കഷ്ടതയെ കടാക്ഷിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:45
അവന്‍ അവര്‍ക്കായി തന്‍റെ നിയമത്തെ ഓ‍ര്‍ത്തു; തന്‍റെ മഹാദയപ്രകാരം അനുതപിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:46
അവരെ ബദ്ധരാക്കി കൊണ്ടുപോയവര്‍ക്കെല്ലാം അവരോടു കനിവു തോന്നുമാറാക്കി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:47
ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; നിന്‍റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‍വാനും നിന്‍റെ സ്തുതിയില്‍ പ്രശംസിപ്പാനും ജാതികളുടെ ഇടയില്‍നിന്നു ഞങ്ങളെ ശേഖരിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:48
യിസ്രായേലിന്‍റെ ദൈവമായ യഹോവ[46] എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ; ജനമെല്ലാം ആമേന്‍ എന്നു പറയട്ടെ. യഹോവയെ സ്തുതിപ്പിന്‍ .(Add Ref)|(Add Notes)