📚 എല്ലാ പുസ്തകങ്ങളും

📖 സങ്കീർത്തനങ്ങൾ : അധ്യായം 61

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സങ്കീർത്തനങ്ങൾ : അധ്യായം 61 >>

സങ്കീർത്തനങ്ങൾ 61:1
[സംഗീതപ്രമാണിക്കു:തന്ത്രിനാദത്തോടെ; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം;]ദൈവമേ, എന്‍റെ നിലവിളി കേള്‍ക്കേണമേ. എന്പ്രാര്‍ത്ഥന ശ്രദ്ധിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 61:2
എന്‍റെ ഹൃദയം ക്ഷീണിക്കുമ്പോള്‍ ഞാന്‍ ഭൂമിയുടെ അറ്റത്തുനിന്നു നിന്നെ വിളിച്ചപേക്ഷിക്കും; എനിക്കു അത്യുന്നതമായ പാറയിങ്കലേക്കു എന്നെ നടത്തേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 61:3
നീ എനിക്കൊരു സങ്കേതവും ശത്രുവിന്‍റെ നേരെ ഉറപ്പുള്ള ഗോപുരവും ആയിരിക്കുന്നുവല്ലോ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 61:4
ഞാന്‍ നിന്‍റെ കൂടാരത്തില്‍ എന്നേക്കും വസിക്കും; നിന്‍റെ ചിറകിന്‍ മറവില്‍ ഞാന്‍ ശരണം പ്രാപിക്കും. സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 61:5
ദൈവമേ, നീ എന്‍റെ നേര്‍ച്ചകളെ കേട്ടു, നിന്‍റെ നാമത്തെ ഭയപ്പെടുന്നവരുടെ അവകാശം എനിക്കു തന്നുമിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 61:6
നീ രാജാവിന്‍റെ ആയുസ്സിനെ ദീര്‍ഘമാക്കും; അവന്‍റെ സംവത്സരങ്ങള്‍ തലമുറതലമുറയോളം ഇരിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 61:7
അവന്‍ എന്നേക്കും ദൈവസന്നിധിയില്‍ വസിക്കും; അവനെ പരിപാലിക്കേണ്ടതിന്നു ദയയും വിശ്വസ്തതയും കല്പിക്കേണമേ,(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 61:8
അങ്ങനെ ഞാന്‍ തിരുനാമത്തെ എന്നേക്കും കീര്‍ത്തിക്കയും എന്‍റെ നേര്‍ച്ചകളെ നാള്‍തോറും കഴിക്കയും ചെയ്യും. (സംഗീതപ്രമാണിക്കു; യെദൂഥൂന്യരാഗത്തില്‍ ; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം.)(Add Ref)|(Add Notes)