📚 എല്ലാ പുസ്തകങ്ങളും

📖 സങ്കീർത്തനങ്ങൾ : അധ്യായം 62

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സങ്കീർത്തനങ്ങൾ : അധ്യായം 62 >>

സങ്കീർത്തനങ്ങൾ 62:1
[സംഗീതപ്രമാണിക്കു:യെദൂഥുന്യരാഗത്തില്‍ ; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം;]എന്‍റെ ഉള്ളം ദൈവത്തെ നോക്കി മൌനമായിരിക്കുന്നു; എന്‍റെ രക്ഷ അവങ്കല്‍നിന്നു വരുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 62:2
അവന്‍ തന്നേ എന്‍റെ പാറയും എന്‍റെ രക്ഷയും ആകുന്നു; എന്‍റെ ഗോപുരം അവന്‍ തന്നേ; ഞാന്‍ ഏറെ കുലുങ്ങുകയില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 62:3
നിങ്ങള്‍ എല്ലാവരും ചാഞ്ഞ മതിലും ആടുന്ന വേലിയുംപോലെ ഒരു മനുഷ്യനെ കൊല്ലേണ്ടതിന്നു എത്രത്തോളം അവനെ ആക്രമിക്കും?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 62:4
അവന്‍റെ പദവിയില്‍നിന്നു അവനെ തള്ളിയിടുവാനത്രേ അവര്‍ നിരൂപിക്കുന്നതു; അവര്‍ ഭോഷ്കില്‍ ഇഷ്ടപ്പെടുന്നു; വായ്കൊണ്ടു അവര്‍ അനുഗ്രഹിക്കുന്നു; എങ്കിലും ഉള്ളംകൊണ്ടു അവര്‍ ശപിക്കുന്നു. സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 62:5
എന്‍റെ ഉള്ളമേ, ദൈവത്തെ നോക്കി മൌനമായിരിക്ക; എന്‍റെ പ്രത്യാശ അവങ്കല്‍നിന്നു വരുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 62:6
അവന്‍ തന്നേ എന്‍റെ പാറയും എന്‍റെ രക്ഷയും ആകുന്നു; എന്‍റെ ഗോപുരം അവന്‍ തന്നേ; ഞാന്‍ കുലുങ്ങുകയില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 62:7
എന്‍റെ രക്ഷയും എന്‍റെ മഹിമയും ദൈവത്തിന്‍റെ പക്കല്‍ ആകുന്നു; എന്‍റെ ഉറപ്പുള്ള പാറയും എന്‍റെ സങ്കേതവും ദൈവത്തിങ്കലാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 62:8
ജനമേ, എല്ലാകാലത്തും അവനില്‍ ആശ്രയിപ്പിന്‍ ; നിങ്ങളുടെ ഹൃദയം അവന്‍റെ മുമ്പില്‍ പകരുവിന്‍ ; ദൈവം നമുക്കു സങ്കേതമാകുന്നു. സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 62:9
സാമാന്യജനം ഒരു ശ്വാസവും ശ്രേഷ്ഠജനം ഭോഷകുമത്രേ; തുലാസിന്‍റെ തട്ടില്‍ അവര്‍ പൊങ്ങിപ്പോകും; അവര്‍ ആകപ്പാടെ ഒരു ശ്വാസത്തേക്കാള്‍ ലഘുവാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 62:10
പീഡനത്തില്‍ ആശ്രയിക്കരുതു; കവര്‍ച്ചയില്‍ മയങ്ങിപ്പോകരുതു; സമ്പത്തു വര്‍ദ്ധിച്ചാല്‍ അതില്‍ മനസ്സു വെക്കരുതു;(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 62:11
ബലം ദൈവത്തിന്നുള്ളതെന്നു ദൈവം ഒരിക്കല്‍ അരുളിച്ചെയ്തു. ഞാന്‍ രണ്ടുപ്രാവശ്യം കേട്ടുമിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 62:12
കര്‍ത്താവേ, ദയയും നിനക്കുള്ളതാകുന്നു. നീ ഓ‍രോരുത്തന്നു അവനവന്‍റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നലകുന്നു. (ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം; അവന്‍ യെഹൂദാമരുഭൂമിയില്‍ ഇരിക്കും കാലത്തു ചമെച്ചതു.)(Add Ref)|(Add Notes)