📚 എല്ലാ പുസ്തകങ്ങളും

📖 സങ്കീർത്തനങ്ങൾ : അധ്യായം 48

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സങ്കീർത്തനങ്ങൾ : അധ്യായം 48 >>

സങ്കീർത്തനങ്ങൾ 48:1
[ഒരു ഗീതം കോരഹ് പുത്രന്മാരുടെ ഒരു സംങ്കീര്‍ത്തനം. ]നമ്മുടെ ദൈവത്തിന്‍റെ നഗരത്തില്‍ , അവന്‍റെ വിശുദ്ധപര്‍വ്വതത്തില്‍ യഹോവ[46] വലിയവനും അത്യന്തം സ്തുത്യനും ആകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 48:2
മഹാരാജാവിന്‍റെ നഗരമായി ഉത്തരഗിരിയായ സീയോന്‍ പര്‍വ്വതം ഉയരംകൊണ്ടു മനോഹരവും സര്‍വ്വഭൂമിയുടെയും ആനന്ദവുമാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 48:3
അതിന്‍റെ അരമനകളില്‍ ദൈവം ഒരു ദുര്‍ഗ്ഗമായി വെളിപ്പെട്ടുവന്നിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 48:4
ഇതാ, രാജാക്കന്മാര്‍ കൂട്ടം കൂടി; അവര്‍ ഒന്നിച്ചു കടന്നുപോയി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 48:5
അവര്‍ അതു കണ്ടു അമ്പരന്നു, അവര്‍ പരിഭ്രമിച്ചു ഓടിപ്പോയി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 48:6
അവര്‍ക്കും അവിടെ വിറയല്‍ പിടിച്ചു; നോവു കിട്ടിയവള്‍ക്കെന്നപോലെ വേദന പിടിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 48:7
നീ കിഴക്കന്‍ കാറ്റുകൊണ്ടു തര്‍ശീശ് കപ്പലുകളെ ഉടെച്ചുകളയുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 48:8
നാം കേട്ടതുപോലെ തന്നേ സൈന്യങ്ങളുടെ യഹോവയുടെ നഗരത്തില്‍ , നമ്മുടെ ദൈവത്തിന്‍റെ നഗരത്തില്‍ കണ്ടിരിക്കുന്നു; ദൈവം അതിനെ സദാകാലത്തേക്കും സ്ഥിരമാക്കുന്നു. സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 48:9
ദൈവമേ, നിന്‍റെ മന്ദിരത്തിന്‍റെ മദ്ധ്യേ ഞങ്ങള്‍ നിന്‍റെ ദയയെക്കുറിച്ചു ചിന്തിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 48:10
ദൈവമേ, നിന്‍റെ നാമംപോലെ തന്നേ നിന്‍റെ സ്തുതിയും ഭൂമിയുടെ അറ്റങ്ങളോളം എത്തുന്നു; നിന്‍റെ വലങ്കയ്യില്‍ നീതി നിറഞ്ഞിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 48:11
നിന്‍റെ ന്യായവിധികള്‍നിമിത്തം സീയോന്‍ പര്‍വ്വതം സന്തോഷിക്കയും യെഹൂദാപുത്രിമാര്‍ ആനന്ദിക്കയും ചെയ്യുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 48:12
സീയോനെ ചുറ്റിനടന്നു പ്രദക്ഷിണം ചെയ്‍വിന്‍ ; അതിന്‍റെ ഗോപുരങ്ങളെ എണ്ണുവിന്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 48:13
വരുവാനുള്ള തലമുറയോടു അറിയിക്കേണ്ടതിന്നു അതിന്‍റെ കൊത്തളങ്ങളെ സൂക്ഷിച്ചു അരമനകളെ നടന്നു നോക്കുവിന്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 48:14
ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവമാകുന്നു; അവന്‍ നമ്മെ ജീവപര്യന്തം വഴിനടത്തും.(Add Ref)|(Add Notes)